25-ാമത് കണ്ണൂർ ജില്ലാ കരാട്ടെ മത്സരങ്ങൾക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി

Kannadiparamba online news

കണ്ണൂർ: കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 25-ാമത് കണ്ണൂർ ജില്ലാ കരാട്ടെ മത്സരം കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലയിൽ നിന്നും അഞ്ഞൂറോളം കുട്ടികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നുണ്ട്.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജോസഫ് കെ.ജെ. ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. അമീർ, അഞ്ജന പി. കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുമേഷ് ചടയത് നന്ദി പ്രകാശനം നടത്തി. നവംബർ 1-ന് സമാപിക്കുന്ന മത്സരങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി.കെ. ജഗന്നാഥൻ നിർവഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!