മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് മയ്യിൽ കൃഷിഭവന്റെ ജനകീയാസൂത്രണം 2026-27 വർഷത്തെ കാർബൺ ന്യൂട്രൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുതല വിതരണോദ്ഘാടനം നടന്നു. മയ്യിൽ കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മയ്യിൽ കൃഷി ഓഫീസർ കെസിയ ചെറിയാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ സി. സന്ധ്യ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് അഖിൽ ചടങ്ങിന് നന്ദി പറഞ്ഞു. വിവിധ ജനപ്രതിനിധികളും കർഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

