കണ്ണൂർ: കണ്ണൂർ റവന്യൂ ജില്ല സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ ശിക്ഷക് സദനിൽ വിജയകരമായി സമാപിച്ചു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ചടങ്ങിൽ സംബന്ധിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. ജയദേവൻ എസ്.കെ., എസ്.എസ്.കെ. കണ്ണൂർ ജില്ലാ പ്രൊജക്റ്റ് ഓഫീസർ എം.സി. ഹാഷിം, ജില്ലാ കൈറ്റ് കോഡിനേറ്റർ സുരേന്ദ്രൻ അടുത്തില, റഫീഖ് കാരക്കണ്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ഭിന്നശേഷി പ്രതിഭകളുടെ പ്രകടനം ശ്രദ്ധേയമായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

