മാങ്കടവ്: മാങ്കടവ് ശാഖ മുസ്ലിം ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെൽ പുറത്തിറക്കിയ 2027-ലെ കലണ്ടർ പ്രകാശനം ചെയ്തു. ശാഖ മുസ്ലിം ലീഗ് മുൻ ട്രഷറർ സി. മൊയ്തീൻ സാഹിബിന് നൽകി കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച്. അബ്ദുൽസലാം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി. മൈമുനത്ത്, വി. അബ്ദുൽ കരീം, കെ.പി. അബ്ദുള്ള, കെ.ടി. മുഹമ്മദ് കുഞ്ഞി, കെ.എം. മുഹമ്മദ് കുഞ്ഞി, സി. അബ്ദുല്ല, എം.പി. സൈദ്, സി.പി. അഷ്റഫ്, എം.കെ. മുസ്തഫ, എം.കെ.പി. മഹമൂദ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് സി.എച്ച്. ഇസ്മായിൽ സ്വാഗതവും പി.കെ. ഫസലുദ്ദീൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

