മയ്യിൽ: വീട്ടിനകത്ത് അകപ്പെട്ട മയിലിനെ വനംവകുപ്പിന്റെ റെസ്ക്യൂ സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി. മയ്യിൽ കയരളം മൊട്ട പൊയ്യൂർ റോഡിലെ ഗോപിയുടെ വീട്ടിൽ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.
വീടിനകത്ത് കയറിയ മയിലിന് പുറത്തേക്ക് പോകാനാവാതെ അകത്ത് കുടുങ്ങുകയായിരുന്നു. ഭയം കാരണം വീട്ടുകാർ മയിലിന്റെ അടുത്തേക്ക് പോകാൻ മടിക്കുകയും, ഉടൻ തന്നെ തളിപ്പറമ്പ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു.
റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം ‘മാർക്ക്’, ‘സർപ്പ’ പദ്ധതികളുടെ വളണ്ടിയറായ റഷീദ് നണിച്ചേരി സ്ഥലത്തെത്തിയാണ് മയിലിനെ സുരക്ഷിതമായി പിടികൂടിയത്. തുടർന്ന് ആരോഗ്യനില പരിശോധിച്ച ശേഷം മയിലിനെ സുരക്ഷിതമായി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

