കണ്ണൂർ ദസറ അഞ്ചാം ദിനം സാംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ ദസറയുടെ അഞ്ചാം ദിനത്തിലെ സാംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. മരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ അനൂപ് ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. കണ്ണൂരിലെ രുചി വൈവിധ്യത്തിന് പുതിയ മാനങ്ങൾ നൽകിയ എം.വി.കെ. അബ്ദുൽ ഖാദറിനെ ചടങ്ങിൽ ആദരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അമൃത രാമകൃഷ്ണൻ, വെള്ളോറ രാജൻ, കോൺട്രാക്ടേഴ്സ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി കെ.പി. ആഷിക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കൗൺസിലർമാരായ അജിത്ത് പാറക്കണ്ടി, കെ.ടി. മുർഷിദ്, നിജേഷ് ഒ.വി., റഫ്ന സി.വി. തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൗൺസിലർ സീന കെ.പി. ചടങ്ങിന് നന്ദി പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ദക്ഷ സുധീഷ്, അഷിക മിറാഷ് എന്നിവരുടെ സരസ്വതി കീർത്തനം ഡാൻസ്, ചേലോറ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ അർദ്ധനാരീശ്വര നൃത്തം, അനുനന്ദ കെ.പിയുടെ ക്ലാസിക്കൽ ഡാൻസ്, സെന്റ് ആന്റണീസ് കുടുംബശ്രീ യൂണിറ്റിന്റെ തിരുവാതിര, ശിവശക്തി ടീമിന്റെ ഡാൻഡിയ നൃത്തം, ഡോ. അസിക എസ്. അവതരിപ്പിച്ച ഭരതനാട്യം, ആരാധ്യ പ്രശാന്ത് അവതരിപ്പിച്ച മോഹിനിയാട്ടം, മാണിക്യം ടീമിന്റെ കൈകൊട്ടിക്കളി എന്നിവയ്ക്ക് ശേഷം പ്രമുഖ നടിയും നർത്തകിയുമായ നവ്യാനായർ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി ‘നവ്യരസം’ മുണ്ട്

കണ്ണൂർ ദസറ നാളെ(17-10-2026 ശനി):

കണ്ണൂർ ദസറയുടെ ഇന്നത്തെ സാംസ്കാരിക സമ്മേളനം വൈകുന്നേരം 5:30-ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഷമീമ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ ഉമേശൻ കണിയാങ്കണ്ടി സ്വാഗതം പറയും. പ്രമുഖ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് വിശിഷ്ടാതിഥിയാകും.

തുടർന്ന് സാധിക രത്നേഷ്, അഭിരാമി, ആദ്യ നിധിൻ എന്നിവരുടെ വയലിൻ കച്ചേരി, അദ്വിക കൃഷ്ണന്റെ ഭരതനാട്യം, ടീം റോക്സ്റ്റാറിന്റെ ഫ്യൂഷൻ ഡാൻസ്, ശ്രീസായി കലാകേന്ദ്രത്തിന്റെ സ്കിറ്റ്, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാരുടെ ഡാൻഡിയ നൃത്തം, തേജസ്വി അജിത്തിന്റെ മോഹിനിയാട്ടം, ജ്യോതിക പ്രകാശിന്റെ ക്ലാസിക്കൽ ഡാൻസ്, നൈനിക ദീപകിന്റെ കുച്ചുപ്പുടി എന്നിവ അരങ്ങേറും. രാത്രി നടക്കുന്ന പ്രശസ്തമായ മസാല കോഫി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെ ഇന്നത്തെ പരിപാടികൾ സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!