കണ്ണവം : കണ്ണവം ടൗണിൽ ഓടിന്ന കാറിന് തീപിടിച്ചു. നാട്ടുകാർ അവസരോചിതമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ണവം മൈതാനിക്ക് സമീപത്താണ് സംഭവം. കോളയാട് ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.
കണ്ണവം പുതിയ പാലം കടന്നതോടെ കാറിന്റെ മുൻഭാഗത്തുനിന്ന് പുക വരുന്നത് കാർയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടു. കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങി. പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീയണച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണവം പോലീസും കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

