കണ്ണൂരിൽ അഞ്ച് കടകളിൽ മോഷണം നടത്തിയ പ്രതി തെളിവെടുപ്പിന് എത്തിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: പ്രസ് ക്ലബ് റോഡിന് സമീപത്തെ അഞ്ച് കടകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. തമിഴ്നാട് കൃഷ്ണപാളയം സ്വദേശി ജോൺ ദുരൈയെയാണ് (45) ടൗൺ എസ്.ഐ. പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.

കഴിഞ്ഞ ജൂൺ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷീറ്റ് മേഞ്ഞ മേൽക്കൂര തകർത്ത് കടയ്ക്കുള്ളിൽ കടന്ന പ്രതി മൊബൈൽ ഫോണുകളും പണവുമാണ് കവർന്നത്. കൊല്ലത്ത് മറ്റൊരു കവർച്ച കേസിൽ പ്രതി പിടിയിലായതോടെയാണ് കണ്ണൂരിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലം ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടയിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

“ശരിക്കുമൊന്ന് കാണട്ടെയെന്ന് വ്യാപാരികൾ”

നഗരമധ്യത്തിൽ ഒരേസമയം അഞ്ച് കടകളിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ “ഒരു ചായ കുടിച്ചൂടെ… കള്ളനെ ശരിക്കും ഒന്ന് കാണട്ടെ…” എന്നതായിരുന്നു വ്യാപാരികളുടെ പ്രതികരണം. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ജോൺ ദുരൈ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പോലീസ് സംഘത്തോടൊപ്പം എത്തിയത്.

മോഷണത്തിനായി കയറിയ കടകളും രീതിയും പ്രതി പോലീസിന് കാട്ടിക്കൊടുത്തു. കടകളുടെ പിറകിലുള്ള പോസ്റ്റ് വഴി മേൽക്കൂരയുടെ ഷീറ്റ് മാറ്റിയാണ് അകത്തുകയറിയതെന്നും, കടകളിൽ നിന്ന് പണവും വാച്ചും കവർന്നതായും പ്രതി സമ്മതിച്ചു. രാത്രി വൈകി വിജനമായ സമയത്ത് മോഷണം നടത്തിയ ശേഷം പുലർച്ചെ തീവണ്ടിമാർഗമാണ് ഇയാൾ ജില്ല വിട്ടിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!