കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കരിങ്കൽകുഴി കൊളച്ചേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ നടക്കും.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര ചടങ്ങിന് അധ്യക്ഷത വഹിക്കും.
തീയതി: 2026 ഒക്ടോബർ 13, ചൊവ്വാഴ്ച
സമയം: രാവിലെ 11 മണിക്ക്
വേദി: കൊളച്ചേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാൾ, കരിങ്കൽകുഴി.
സ്വാഗതം: ഫൗസിയ കെ.സി.പി. (മെമ്പർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്)
മുഖ്യാതിഥി: നസീർ പി.കെ.പി. (മെമ്പർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്)
ആശംസകൾ: പ്രസന്ന ശശീന്ദ്രൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ), സി. പുരുഷോത്തമൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ), എൻ. പ്രമോദ് (പ്രസിഡന്റ്, കൊളച്ചേരി ക്ഷീര സംഘം), എം.പി. പ്രഭാകരൻ (പ്രസിഡന്റ്, കായച്ചിറ ക്ഷീര സംഘം)
കൃതജ്ഞത: വി. ഗിരിജ (വൈസ് പ്രസിഡന്റ്, കൊളച്ചേരി ക്ഷീര സംഘം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

