റാഗിങ് കുറ്റം തെളിഞ്ഞാൽ പുറത്താക്കുന്നതിനൊപ്പം 3 വർഷത്തേക്ക് മറ്റു സ്ഥാപനങ്ങളിൽ അഡ്മിഷൻ വിലക്കും: കർശന മാർഗ്ഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ

Kannadiparamba online news
Screenshot

കണ്ണൂർ: റാഗിങ് കുറ്റം തെളിയിക്കപ്പെട്ടാൽ വിദ്യാർത്ഥിയെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നതിനൊപ്പം, അടുത്ത മൂന്ന് വർഷത്തേക്ക് മറ്റ് യാതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റാഗിങ് തടയുന്നതിനായി ഹൈക്കോടതി നിർദേശപ്രകാരം തയാറാക്കിയ മാർഗ്ഗനിർദേശങ്ങൾ വിചാരണവേളയിൽ സമർപ്പിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.(Kerala Anti Ragging Guidelines Three Year Admission Ban For Guilty Students)

തയാറാക്കിയ മാർഗ്ഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പുതിയ റാഗിങ് നിരോധന നിയമം പ്രാബല്യത്തിൽ വരുന്നതിലെ സാങ്കേതിക കാലതാമസം കണക്കിലെടുത്താണ് കരട് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി താൽക്കാലിക മാർഗ്ഗരേഖ തയാറാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി.

ക്യാമ്പസുകൾക്ക് പുറമെ ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങളും റാഗിങ്ങിന്റെ പരിധിയിൽ വരും. ശാരീരിക ഉപദ്രവങ്ങൾക്കും ദേഹനിന്ദയ്ക്കും പുറമെ സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാരുടെ അക്കാദമിക് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള ‘ഡിജിറ്റൽ റാഗിങ്ങും’ ഗുരുതര കുറ്റമായി കണക്കാക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ് സ്ക്വാഡ്, മെന്ററിങ് സെൽ, വെൽനെസ് ക്ലിനിക് അല്ലെങ്കിൽ കൗൺസിലിങ് സെൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും സ്ഥാപിക്കണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!