കേരള സർക്കാരിൻ്റെ നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതി പ്രവർത്തനങ്ങൾ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു കൊണ്ട് ജില്ലയിൽ ആരംഭിച്ചു.

Kannadiparamba online news

ജില്ലാ ഭരണകൂടത്തിൻ്റെയും കണ്ണൂർ കോർപ്പറേഷന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ പി താഹിർ അധ്യക്ഷത വഹിച്ചു.ജില്ല കലക്ടർ പി വിഷ്ണുരാജ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് കളക്ടർ എസ് സ്വാതി ഐ എ എസ്,കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്,ശ്രീജ മഠത്തിൽ , റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ധനീഷ്. പി എം, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ എം എന്നിവർ സംസാരിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിൽ
ജില്ലയിൽ നിന്നുള്ള വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ ,കോർപ്പറേഷൻ കൗൺസിലർമാർ ജില്ലാ തല ഉദ്യോഗസ്ഥർ, കോർപ്പറേഷൻ ഹെൽത്ത് വിഭാഗം, കരുതൽ കണ്ണൂർ കൂട്ടായ്മ , കണ്ണൂർ വളണ്ടിയർ സ്റ്റാക്ക് അംഗങ്ങൾ എന്നിവർ പങ്കാളികളായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!