കണ്ണൂർ ദസറ: വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ: കണ്ണൂർ ദസറയോട് അനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മത്സരം നടന്നത്. പ്രശസ്ത ചിത്രകാരൻ സുരേഷ് കുത്തുപറമ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ അഡ്വ. പി. ഇന്ദിര മുഖ്യാതിഥിയായിരുന്നു. നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, കൗൺസിലർമാരായ ടി. പ്രദീപ്കുമാർ, അഡ്വ. അർച്ചന വണ്ടിച്ചാൽ, ആർട്ടിസ്റ്റ് ശശികല, കെ.സി. രാജൻ മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ ഹെലൻ മിനി തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർമാനും റിജിൽ മാക്കുൂട്ടിയും ചേർന്ന് സ്വാഗതം ആശംസിച്ച ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!