സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു

Kannadiparamba online news
Screenshot

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ജനവിധിയായ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ജനപ്രതിനിധികള്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് ഒഴിവ് വന്ന എട്ട് വാര്‍ഡുകൾ ഉൾപ്പെടെയുള്ളവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

എറണാകുളം, കോഴിക്കോട് ജില്ലകളിലെ രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡുകള്‍, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

യു.ഡി.എഫിന്റെ 22-ഉം എല്‍.ഡി.എഫിന്റെ 15-ഉം സിറ്റിങ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കി ഒരു സീറ്റ് ട്വന്റി20യുടെ കൈവശമായിരുന്നു. 2025-ൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻകുതിപ്പ്‌ നടത്തിയ പശ്ചാത്തലത്തിൽ രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടെയാണ് ഈ വോട്ടെണ്ണലിനെ ഉറ്റുനോക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!