ചേലേരി: ചേലേരി റിഫാഈ നഗർ ജുമാ മസ്ജിദിൽ ശൈഖ് റിഫാഈ ആണ്ട് നേർച്ചയ്ക്ക് സമുചിതമായ തുടക്കമായി. പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് മുത്തുക്കോയ തങ്ങൾ മാലോട്ട് പതാക ഉയർത്തിക്കൊണ്ട് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ചേലേരി റിഫാഈ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുറഹ്മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയിൽ ചടങ്ങിന് നേതൃത്വം നൽകി. പരിപാടിയിൽ മുസ്തഫ സഖാഫി, എ.പി. ശംസുദ്ദീൻ ഹിഷാമി, ഫാറൂഖ് മുസ്‌ലിയാർ മാണിയൂർ, കെ.വി. അനസ്, റിഫാഈ റാത്തീബ് കോർഡിനേറ്റർ യു.കെ. അഷ്റഫ് ദാലിൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

