സൈബർ തട്ടിപ്പ് യുവാവിൻ്റെ 5,50,000 രൂപ തട്ടിയെടുത്തു

Kannadiparamba online news
Screenshot

ആലക്കോട്: ചൈനീസ് കമ്പനിക്ക് ഇലക്ട്രിക് കെറ്റിലുകള്‍ നല്‍കാനെന്ന വ്യാജേന യുവാവിന്റെ അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.
തേര്‍ത്തല്ലിയിലെ വെള്ളാറ വീട്ടില്‍ അഖില്‍ ജോസഫിന്റെപരാതിയിലാണ്
അമീര്‍ റാഷിദ് ജമാദാര്‍, പ്രിയാന്‍ഷു ഉപാധ്യായ്, ഷോങ്ഷന്‍ ബോയ ഇലക്ട്രിക് അപ്ലയന്‍സസ് കമ്പനി പ്രൊഡക്ഷന്‍ ഹെഡ് റേച്ചല്‍ സു എന്നിവർക്കെതിരെആലക്കോട് പോലീസ്‌കേസെടുത്തത്.

അഖില്‍ വിതരണക്കാരനായ അപ്കാ വി എന്ന ഇലക്ട്രിക് കെറ്റില്‍ കമ്പനിക്ക് വേണ്ടി ചൈനയിലെ ഷോങ്ഷന്‍ ബോയ ഇലക്ട്രിക് അപ്ലയന്‍സസ് കമ്പനിയിലേക്ക് 500 ഇലക്ട്രിക് കെറ്റില്‍ ആവശ്യപ്പെട്ടപ്രകാരം

കെറ്റില്‍ നിര്‍മ്മിക്കുന്നതിനായി കമ്പനിയുടെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2026 സപ്തംബര്‍20ന് മൂന്നരലക്ഷവും 21 ന് 2 ലക്ഷം രൂപയും ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിലേക്ക് ആര്‍.ടി.ജി.എസ് നെറ്റ് ബാങ്കിംഗ് വഴി അയച്ചുകൊടുത്ത ശേഷം കെറ്റില്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയോട് അന്വേഷിച്ചതില്‍ കമ്പനിക്ക് പണം ലഭിച്ചില്ലെന്നായിരുന്നു വിവരം ലഭിച്ചത്.
പരാതിക്കാരനെചതിക്കണമെന്ന ഉദ്ദേശത്തോടെ ഒന്നും രണ്ടും പ്രതികള്‍ മൂന്നാംപ്രതിയായ കമ്പനി പ്രൊഡ്ക്ഷന്‍ ഹെഡിന്റെ ഒത്താശയോടെ തട്ടിയെടുത്തുവെന്ന് സംശയിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!