പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുകയായിരുന്ന ബംഗ്ലാദേശ് പൗരനെ നാവികസേനാ അധികൃതർ പിടികൂടി പോലീസിന് കൈമാറി. മുർഷിദാബാദ് നബാഗ്രാം സ്വദേശിയായ അനിൽ സോറന്റെ മകൻ ബിപ്ലോബ് സോറനെയാണ് (32) പിടികൂടിയത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളില്ലാതെ അക്കാദമിയിൽ പണിയെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ബിപ്ലോബ് സോറന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ കുറച്ചുകാലമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നാവികസേനാ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ഇയാളെ പയ്യന്നൂർ പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച രാത്രി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

