പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനവും വാർഷിക ജനറൽ ബോഡിയും നടന്നു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി വി നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് എംവി മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സ്കൂൾ ഹെഡ് മിസ്ട്രെസ് ടി വി ഉഷ സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടിന്റു സുനിൽ , റഹ്മത്ത് കോടിപ്പൊയിൽ, സ്കൂൾ ചീഫ് അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഡോ. താജുദ്ധീൻ വാഫി, സ്കൂൾ കൺവീനർ അബ്ദുൽ ഗഫൂർ പള്ളിപ്പറമ്പ്, പി പി ഖാലിദ് ഹാജി, മാനേജർ പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എ ടി മുഹമ്മദ് കുഞ്ഞി, കെ മുരളിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സിജാഹ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂളിന്റെ ജനറൽ ബോഡിയും,പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

