കണ്ണൂർ: കക്കാട് ഭാഗത്ത് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 5.530 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്മലിനെയാണ് (30) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ആർ.പി. അബ്ദുൾ നാസർ, അജ്മൽ, സി. അജിത്ത്, പ്രിവന്റീവ് ഓഫീസർ പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, എം.വി. സുജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

