എസ്എഫ്ഐ അക്രമം തോൽവി ഭയന്ന്: വിജിൽ മോഹനൻ

Kannadiparamba online news

കണ്ണൂർ:മയ്യിൽ ഐ ടി എം കോളേജിലും കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിർമലഗിരി കോളേജിലും എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത് വരാനിരിക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്നിട്ടാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസം മയ്യിൽ ഐ ടി എം കോളേജു പരിസരത്ത് നിന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് മയ്യിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, മഹിത മോഹൻ, ജീന ഷൈജു, ശശിധരൻ. പി. കെ, സുബീഷ്. എ, ജിതിൻ കൊളപ്പ, നികേഷ് നാറാത്ത്, മധു മയ്യിൽ, അനഘ കുന്നിൽ, ലിഷ. വി. വി, ശ്രീജേഷ് കൊയ്ലേരി യൻ,സൂരജ് പരിയാരം, അജിസം മയ്യിൽ, അനസ് നമ്പ്രം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!