അങ്കണവാടി കുട്ടികൾക്കായി ‘ബാല്യ സ്പന്ദനം’: നാറാത്ത് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കമ്പിലിൽ നടന്നു

Kannadiparamba online news

നാറാത്ത്: കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച ‘ബാല്യ സ്പന്ദനം’ ത്രൈമാസ ആരോഗ്യ പരിശോധനാ പരിപാടിക്ക് നാറാത്ത് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പിൽ അങ്കണവാടിയിൽ വെച്ച് നടന്ന പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് നിർവഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി. ഉദയകുമാരി സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ നിഷ പാലടത്തിൽ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ടി. ലീല ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എൻ. അശോകൻ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!