ഡിവിഷൻ വിഭജനം:റെയിൽ യാത്രക്കാർ പ്രതിഷേധ ധർണ്ണ നടത്തി.

Kannadiparamba online news

കണ്ണൂർ:
പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിച്ച് മലബാറിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുളള്ള നീക്കത്തിനെതിരെ
നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ – ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും ബ്ലഡ് സിഗ്നേച്ചർ കാമ്പയിനും നടത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി.താഹിർ ഉദ്ഘാടനം ചെയ്തു. എൻ.എം.ആർ.പി.സി.ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവെ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത് കുമാർ,വി.ദേവദാസ് , വി.പി.സുഭാഷ്,അജയകുമാർ കരിവെള്ളൂർ,വി.ഇ.പരമേശ്വരൻ നമ്പൂതിരി,വസന്ത് പള്ളിയാം മൂല,കെ.മോഹനൻ,ടി. സുരേഷ് കുമാർ,സൗമി ഇസബൽ,എ.ഭരതൻ,എം.കെ.അബ്ദുൾ ഗഫൂർ, എ.വി.ഗോപാലകൃഷ്ണൻ,അഹമ്മദ് അഷ്റഫ് പാറക്കണ്ടി, സാദിഖ് താണ, പി.ഡി. ജോൺസൺ, ജി.ബാബു എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!