മയ്യിൽ:
ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ബാലസംഘം ചെറുപഴശ്ശി വില്ലേജ് സമിതി എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന മത്സരം (പെൻസിൽ ഡ്രോയിങ്) സംഘടിപ്പിക്കുന്നു. സെപ്തംബർ 12 ശനിയാഴ്ച ഉച്ചക്ക് 3:30ന് ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തിൽ നടക്കുന്ന മത്സരം ബാലസംഘം മയ്യിൽ ഏരിയ കമ്മിറ്റി അംഗം അലൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർക്ക് https://forms.gle/eYQcMHHnmkGxH2vB9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9656060688 എന്ന നമ്പറിൽ ബന്ധപ്പെടുക.
ബാലസംഘം മയ്യിൽ ഏരിയ സമ്മേളനം സപ്തംബർ 13 ഞായറാഴ്ച കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ സുനിൽ കുന്നരു ഉദ്ഘാടനം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

