ശ്മശാനം ജീവനക്കാരന് മർദ്ദനം അഞ്ചു പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

കണ്ണൂർ:പയ്യാമ്പലം ശാന്തി തീരത്തെ ശ്മശാനം ജീവനക്കാരനെ ഓഫീസനകത്ത് കയറി മർദ്ദിച്ച കണ്ടാലറിയാവുന്ന അഞ്ചോളം പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ജീവനക്കാരൻ ചാലാട് മണൽ സ്വദേശി എ.രാജനെ (51) യാണ് മർദ്ദിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. മൃതദേഹം ദഹിപ്പിച്ച കുഴിക്ക് നമ്പർ തെറ്റായി കൊടുത്തിരുന്നതിനാൽ കർമ്മം ആളുമാറി ചെയ്യാനിടയായതിനു കാരണം പരാതിക്കാരനാണെന്ന് ആരോപിച്ചു കൊണ്ട് ഒന്നാം പ്രതി പരാതിക്കാരനെ ഓഫീസനകത്തു വെച്ചു തടഞ്ഞുവെച്ച് താക്കോൽ കൊണ്ടു നെറ്റിക്കും മുഖത്തും കുത്തുകയും നിലത്തുവീണപരാതിക്കാരൻ്റെ ദേഹത്ത് കയറിയിരുന്ന് നെഞ്ചത്തും തലക്കും മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!