കുറ്റ്യാട്ടൂർ: ചെറു മാന്തോപ്പ് നിർമ്മിച്ച് കൊണ്ട് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മറ്റൊരു മാതൃകാ പദ്ധതിക്ക് കൂടി തുടക്കം കുറിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്,കൃഷി ഭവൻ,മാംഗാ പ്രൊഡ്യൂസേഡ് കമ്പനി എന്നിവർ സംയുക്തമായി VBG RAM G പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാട്ടൂർ മാവിൻ്റെ ചെറു മാന്തോപ്പ് നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഷബ്ന നിർവ്വഹിച്ചു. കുറുവോട്ടുമൂല ഒ.കെ സന്തോഷിൻ്റെ ഒരേക്കർ ഭൂമിയിലാണ് ചെറുമാന്തോപ്പ് നിർമ്മിക്കുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു സ്വാഗതവും പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷതയും വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി രാജൻ , പി .വി കോമള , എം.വി പങ്കജാക്ഷൻ , മറ്റ് പഞ്ചായത്ത് അംഗങ്ങൾ , മാംഗോ പ്രൊഡ്യൂസേസ് കമ്പനി ചെയർമാൻ വി ഒ പ്രദാകരൻ , ഒ.കെ സന്തോഷ് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് സതീശൻ എം നന്ദി പറഞ്ഞു.പഞ്ചായത്തിലുടനീളം സാധ്യമാകുന്നിടത്തോളം ഇത്തരത്തിൽ ചെറുമാന്തോപ്പ് ഒരുക്കുവാനുള്ള പ്രവർത്തനങ്ങളിലാണ്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 75% സബ്സിഡിയിൽ ഭൗമസൂചിക പദവി നേടിയ കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകൾ കർഷകർക്ക് ലഭ്യമാക്കും.
കൂടാതെ കൃഷിയിടത്തിലെ കള നീക്കം ചെയ്യൽ, തട്ട് തിരിക്കൽ, കുഴിയെടുക്കൽ, തൈ നടീൽ, വേലി കെട്ടൽ, ജലസേചനം തുടങ്ങിയ പ്രവർത്തനങ്ങൾ VBG RAM G പദ്ധതി പ്രകാരവും കർഷകർക്ക് ലഭ്യമാക്കും.
പ്രദേശത്തിന് അനുയോജ്യമായ മറ്റ് ഹോർട്ടികൾച്ചർ വിളകളും ഈ പദ്ധതി പ്രകാരം കൃഷി ചെയ്യാവുന്നതാണ്. ജില്ലയിലെ മറ്റ് എല്ലാ പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണിത്.
ചെറു മാന്തോപ്പിന് ആവശ്യമായ ഗുണമേന്മയുള്ള ഗ്രാഫ്റ്റ് തൈകൾ പഞ്ചായത്ത് കൃഷിഭവൻ വഴി വിതരണം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

