കൂത്തുപറമ്പ :ഒമാനിൽ ഗോൾഡൻ വൈൻ എന്ന ബിവറേജ് ഔട്ട്ലെറ്റിൽ സെയിൽസ് മാൻ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കൂത്തുപറമ്പ പോലീസ് കേസെടുത്തു. പൂക്കോട് സ്വദേശി പി.വി.നിതിൻ്റെ (37) പരാതിയിലാണ് കോഴിക്കോട് മഠപ്പള്ളി ചോറോട് സ്വദേശിനി പാറയുള്ളതിൽ ഹൗസിൽ ലത സുനിൽ, ചോറോട്അടക്കാതെരുവിലെ അഞ്ജന സുനിൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഒമാനിൽജോലി വാഗ്ദാനത്തെ തുടർന്ന്2024 സപ്തംബർ ആറിന് രാവിലെ 11 മണിക്കാണ് പരാതിക്കാരൻ തൻ്റെ ബേങ്ക് അക്കൗണ്ട് വഴി 75000 രൂപ രണ്ടാംപ്രതിക്ക് അയച്ചു കൊടുത്തത്. പിന്നീട് വാഗ്ദാനം ചെയ്തജോലിയോ കൈപ്പറ്റിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

