അഞ്ചുവയസ്സുകാരിക്ക് നേരെ പീഡനം; നാടുവിട്ട അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

Kannadiparamba online news
Screenshot

പാനൂർ: പാനൂരിനടുത്ത് പന്ന്യന്നൂരിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സംസ്ഥാനം വിട്ട അന്യസംസ്ഥാനതൊഴിലാളിയെ പാനൂർ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. സി.ഐ പി. സന്തോഷ്, എസ്‌.ഐ വി.പി. മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസം പന്ന്യന്നൂരിലെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി, കുട്ടിയുടെ മാതാവ് വെള്ളമെടുക്കാൻ അകത്തുപോയ സമയത്താണ് അതിക്രമം നടത്തിയത്. സംഭവം പുറത്തറിഞ്ഞയുടൻ ഇയാൾ നാടുവിടുകയായിരുന്നു. പോലീസിന് ലഭിച്ച ഫോട്ടോയും പേരും വെച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തലശ്ശേരിയിൽ നിന്നും ട്രെയിനിൽ കയറിയതായി കണ്ടെത്തി. തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് പിടികൂടുകയായിരുന്നു. എസ്.ഐ പ്രഷോബ്, സി.പി.ഒമാരായ അൻസീർ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!