കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നബിദിനാഘോഷ റാലികളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ സ്ത്രീകൾ പൊതുവേദിയിൽ അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന് കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ കൊച്ചിയിൽ നടന്ന ഹുബ്ബുറസൂൽ സമ്മേളനത്തിൽ സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അവർ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവർത്തിച്ചു. ഈ സാഹചര്യത്തിലാണ് ആരുടെയും പേരെടുത്ത് പറയാതെയുള്ള ഷംസീറിന്റെ പ്രതികരണം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

