മയ്യിൽ
യുവധാര കടൂർ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവർ സംയുക്തമായി നടത്തുന്ന ‘കടൂറോണം’ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടൂർ സൂപ്പർ ലീഗിൽ എഫ് സി കടൂർ ചാമ്പ്യന്മാരായി. പിഎഫ്സി കടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുണ്ടേരിമൊട്ട ലാലിഗ ഫുട്ബോൾ ടർഫിൽ നടന്ന മത്സരത്തിൽ അഹമ്മദ് (പിഎഫ്സി കടൂർ) ഗോൾഡൺ ബൂട്ടിന് അർഹനായി. നബീൽ (എഫ്സി കടൂർ) മികച്ച ഗോൾ കീപ്പറായും ദേവൻ (എഫ്സി കടൂർ) ടൂർണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. എ പി സൈനുദ്ദീൻ, കെ ഷിബിൻ, വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ്, സി പി മുഹമ്മദ്, പി വിപിൻ, പ്രിഥ്വി സജീവൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ആഗസ്ത് 26 തിരുവോണനാളിൽ വൈകിട്ട് 3 മണി മുതലാണ് ‘കടൂറോണം’ ഓണാഘോഷ പരിപാടികൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

