തളിപ്പറമ്പ്: തൃച്ചംബരത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ മാധവി നിവാസിൽ അനീഷ് (40) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 17-ന് രാത്രി ഏഴരയോടെ തൃച്ചംബരത്ത് വെച്ചാണ് അപകടം സംഭവിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പിതാവ്: പദ്‌മനാഭൻ.
മാതാവ്: ജാനകി.
സഹോദരങ്ങൾ: രതീഷ് (സിവിൽ പോലീസ് ഓഫീസർ), രേഷ്മ, പരേതനായ സന്തോഷ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

