മാണിയൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് (മാണിയൂർ സെൻട്രൽ) മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.വി. സുശീലയുടെ ഓഫീസ് ചെറുവത്തലമൊട്ട വയോജന വിശ്രമ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. സൗമിനി ടീച്ചർ ഓഫീസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. സുശീല അധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ പി.കെ. ബുഷ്റ, കെ.കെ. ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.വി. പ്രതീഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

