കണ്ണൂർ .ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി അകത്ത് കയറി അതിക്രമം കാണിക്കുകയും പോലീസിൻ്റെ ഔദ്യോഗികൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത 30 എസ് എഫ്.ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ജോയൽ തോമസ്, സ്വാതി പ്രദീപ്, ആദിഷ് ,ഗിരീഷ്, അഖിൽ, എന്നിവർക്കും കണ്ടാലറിയാവുന്ന 25 ഓളം പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എസ്. എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തി മാർഗ്ഗ തടസ്സം സൃഷ്‌ടിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

