തവിടാട്ടുചാൽ: തവിടാട്ടുചാൽ റോഡ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 8.30-ന് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ പി.വി ദേശീയ പതാക ഉയർത്തി. ദേശീയ ഗാനമായ വന്ദേമാതരം ആലാപനത്തോടെയായിരുന്നു പതാക ഉയർത്തൽ കർമ്മം നടന്നത്.
ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി രവി കാവിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വേണുഗോപാൽ പി.വി അധ്യക്ഷത വഹിച്ചു. മുപ്പതോളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സഹദ്, സുകുമാരൻ, അനിൽ കുമാർ, ഷിജു ടി.വി, വാസു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മധുരവിതരണത്തിന് ശേഷം 9 മണിയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

