ചൊക്ലി: യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരത്തിൻ കീഴിലെ മൂടോളിൽ താഴെ കുനിയിൽ സി. അർജുനെ (26) യാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ തലശ്ശേരിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
ചൊക്ലി സബ് ഇൻസ്പെക്ടർമാരായ ആർ. രാകേഷ്, ഷഫാത്ത് മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സി.പി.ഒ.മാരായ സി.കെ. രജിൽ, കെ. വിജിത്ത്, സി.പി.ഒ.മാരായ വി. അഖിൽ, എ.വി. നൗഫൽ, ടി. ശ്രീനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

