കണ്ണൂർ: അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കേരള കർഷകസംഘം കണ്ണൂർ ജില്ലാ സമ്മേളനം ഈ മാസം 12, 13, 14 തീയതികളിൽ പിണറായി കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എം. പ്രകാശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, കൊടിമര, ദീപശിഖാ ജാഥകൾ 12-ന് വൈകീട്ട് അഞ്ചുമണിയോടെ പിണറായി ഡോക്ടർ മുക്കിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് ആനയിക്കും. 13-ന് രാവിലെ പത്തുമണിക്ക് നടക്കുന്ന പ്രതിനിധിസമ്മേളനം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 14-ന് വൈകീട്ട് നാലിന് വൻ പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി. ഗോവിന്ദൻ, ചെയർമാൻ കെ. ശശിധരൻ, കൺവീനർ എം. മോഹനൻ, ടി. സുധീർ, എം.സി. പവിത്രൻ എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

