നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ

Kannadiparamba online news
Screenshot

മെ​ഡി​ക്ക​ൽ കോ​ള​ജ് (തി​രു​വ​ന​ന്ത​പു​രം): ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം ചി​റ​യ​ക്കോ​ട് സ്വ​ദേ​ശി ദി​ന്‍ഷാ​ദ് (29), ഭാ​ര്യ കൊ​ല്ലം തേ​വ​ള്ളി സ്വ​ദേ​ശി​നി ലി​ന​റ്റ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ 30കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. 

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ആ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി മ​റ്റൊ​രാ​ളി​ല്‍നി​ന്ന് ഗ​ര്‍ഭി​ണി​യാ​യ​തോ​ടെ അ​ബോ​ര്‍ഷ​ന്‍ ന​ട​ത്താ​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി. മു​മ്പ് യു​വ​തി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് ലി​ന​റ്റി​ന്റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം താ​ന്‍ പ്ര​സ​വി​ക്കു​ന്ന കു​ഞ്ഞി​നെ ന​ല്‍കാ​മെ​ന്ന് യു​വ​തി വാ​ഗ്ദാ​നം ചെ​യ്തു. ലി​ന​റ്റി​ന്റെ പേ​രി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ.​പി ടി​ക്ക​റ്റ് എ​ടു​ക്കു​ക​യും ലി​ന​റ്റാ​ണ് പ്ര​സ​വി​ച്ച​തെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കു​ക​യും ചെ​യ്തു. ഇ​തി​നു​വേ​ണ്ടി പ​ണം മു​ട​ക്കി​യ​ത് ദ​മ്പ​തി​ക​ളാ​യി​രു​ന്നു. യു​വ​തി ആ​ണ്‍കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. 

ഇ​തി​നി​ടെ ദ​മ്പ​തി​ക​ളും യു​വ​തി​യും ത​മ്മി​ല്‍ ത​ര്‍ക്ക​മു​ണ്ടാ​യി. ഇ​തോ​ടെ കു​ഞ്ഞി​നെ ന​ല്‍കി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ലി​ന​റ്റും ദി​ന്‍ഷാ​ദും ചേ​ര്‍ന്ന് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കു​ഞ്ഞ് ത​ന്റേ​താ​ണെ​ന്ന് ആ​ശു​പ​ത്രി രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും പ്ര​സ​വ​ത്തി​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത് ത​ങ്ങ​ളാ​ണെ​ന്നും വെ​റു​തേ​വി​ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് ഇ​ട​പെ​ട്ട് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ര്യ​നാ​ടു​ള്ള സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. 

യുവതിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ആശുപത്രി അധികൃതരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ ലിനറ്റിന്റെ പേരാണുള്ളതെന്ന് പൊലീസിൽ അറിയിച്ചത്. മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ചു. ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേരുകള്‍ അന്‍ഷാദ് എന്നും ലിനറ്റ് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ചോദ്യംചെയ്യലിനുശേഷം ദമ്പതികളെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!