സ്വർണ്ണമാല മോഷ്ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

Kannadiparamba online news
Screenshot

കണ്ണൂർ: വീട്ടുജോലി ചെയ്യുന്നതിനിടെ അലമാരയിൽ സൂക്ഷിച്ച രണ്ടരപ്പവൻ മാല മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റടപ്പ സ്വദേശിനി എം.കെ. സവിതയെയാണ് (48) ടൗൺ എസ്.ഐ. വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം പയ്യന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

കിഴുത്തള്ളിയിലെ പുഷ്പയുടെ വീട്ടിൽനിന്നാണ് മാല കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് എളയാവൂർ സൗത്തിലെ എം. ഷിനോജിനെ കഴിഞ്ഞ ദിവസം ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുഷ്പയുടെ വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആളാണ് ഷിനോജ്. പുഷ്പയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സവിത സ്വർണമാല കണ്ടുവെക്കുകയും തുടർന്ന് ഷിനോജുമായി ചേർന്ന് അതിക്രമിച്ച് കയറി മോഷണം നടത്തുകയുമായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!