മയ്യിൽ: മയ്യിൽ – ചാലോട് റോഡിൽ പച്ചക്കറി കയറ്റി വന്ന മിനിലോറിയിടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ചെക്ക്യാട്ടുകാവ് പ്രധാന കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് അപകടത്തിൽ തകർന്നത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട മിനിലോറി ആദ്യം ഒരു വൈദ്യുതി തൂണിലിടിച്ചതിനു ശേഷമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അതിരാവിലെ ആയതിനാൽ കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

