ചന്ദനമരം മോഷണം ഒരാൾഅറസ്റ്റിൽ. രണ്ടു പേർ രക്ഷപ്പെട്ടു

Kannadiparamba online news
Screenshot

കൂത്തുപറമ്പ :വീട്ടുപറമ്പിലെ ചന്ദനമരം മുറിച്ചു കടത്തി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.മാങ്ങാട്ടിടം കുളത്തിൻ്റവിടയിലെ രജീഷ് ചെങ്ങൻ (45) ആണ് പിടിയിലായത്. കൂട്ടുപ്രതികളായകൂത്തുപറമ്പ നിർമ്മല ഗിരിയിലെ റഫീഖ്, വയനാട് പേര്യ യിലെ ഷഹീർ എന്നിവർ ഓടി രക്ഷപ്പെട്ടു. കൈതേരികപ്പണയിലെ അമ്പിളിയുടെ വീട്ടുപറമ്പിലെ ചന്ദനമരമാണ് മുറിച്ച് കടത്തിയത്. ചന്ദന മുട്ടികളും കടത്തി കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച എൽ. 58. എ. എം. 9646 നമ്പർ ഓട്ടോയും ചന്ദന മരം മുറിക്കാനുപയോഗിച്ചകൊടുവാളും പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!