കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർളി ഇൻ്റർവെൻഷൻ സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ താളിക്കാവ് സായംപ്രഭ ഹോമിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര നിർവ്വഹിച്ചു.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിഷാം താണ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. ലീഷ ദീപക്, അഡ്വ. സോന കെ. ജയറാം, താളിക്കാവ് കൗൺസിലർ അജിത്ത് പാറക്കണ്ടി, മറ്റു കൗൺസിലർമാരായ സുബൈർ കീച്ചേരി, ഷബീർ സി.കെ, റഫ്ന സി.വി, ഉമേശൻ കണിയാൻകണ്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബിജു പി, ഡോ. ദിൽഷദ് റെയ്ഹാന എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സജ്ന നസീർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

