പാപ്പിനിശ്ശേരി : കെഎസ്.ടി.പി. റോഡിൽ വീണ്ടും അപകടം. കഴിഞ്ഞ ദിവസം രാത്രി റോഡരികിൽ സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിനിടയിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപത്തെ പി.പ്രയാഗി(29) നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഉടൻ തന്നെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ ശേഷമാണ് മംഗളൂരുവിലേക്ക് മാറ്റിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

