കണ്ണൂർ : എളയാവൂർ സി.എച്ച്. സെന്റർ വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ സ്മരണാർഥം ഐ.സി.യു. സംവിധാനമുള്ള ആംബുലൻസ് പുറത്തിറക്കി. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ എസ്.എൽ.പി. മുഹമ്മദ് കുഞ്ഞിക്ക് താക്കോൽ കൈമാറി ഉദ്ഘാടനംചെയ്തു. പൊതുസമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. വ്യവസായ പ്രമുഖനും സാമൂഹിക ജീവകാരുണ്യരംഗത്തെ സാന്നിധ്യവുമായ ഡോ. എം.പി. ഹസ്സൻകുഞ്ഞിയെ ആദരിച്ചു. ഇൻകാസ് ദുബായ് ചാപ്റ്റർ നൽകുന്ന വാട്ടർ കൂളറും ഇൻകാസ് ഖത്തർ ചാപ്റ്റർ നൽകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും മേയർ ഏറ്റുവാങ്ങി.
പി.പി. വത്സലൻ, ഡോ. എം. മുഹമ്മദലി, പി.പി. സുബൈർ, ആബിദ് കണ്ണൂർ, കെ.എം. ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ, എം.കെ. മുഹമ്മദ് വിളക്കോട്, മെഹബൂബ് ചെറിയവളപ്പ്, മുഹമ്മദലി കൂടാളി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

