കുറ്റ്യാട്ടൂർ: സർഗ്ഗചേതന വായനശാലയുടെ കീഴിലുള്ള സർഗ്ഗം വനിതാ വേദിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ‘ചക്ക ഫെസ്റ്റ്’ സംഘടിപ്പിച്ചു. കുറ്റ്യാട്ടൂരിന്റെ തനത് കാർഷിക വിഭവമായ ചക്കയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.
ചക്ക ഫെസ്റ്റിന്റെ ആദ്യ വിൽപന ഗ്രാമപഞ്ചായത്ത് മെമ്പർ വി. ലതിക, മുഹമ്മദലിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് യു. മുകുന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുഷ്പ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വി.സി. രാജൻ, കെ. പ്രദീപൻ മാസ്റ്റർ, പുതലത്ത് മുകുന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സുമിത്ര നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

