ഇരിക്കൂർ: ഇരിക്കൂർ–മഞ്ഞാംങ്കരി റോഡിൽ ചരക്കുലോറി നിയന്ത്രണം വിട്ട് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്.
ഇരിക്കൂർ ഭാഗത്തുനിന്നെത്തിയ ലോറി കയറ്റം ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ വന്ന സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഡ്രൈവറുടെ ഈ സമയോചിത ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ കാട്ടിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടെങ്കിലും, പിന്നീട് ഗതാഗതം സാധാരണ നിലയിലായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

