വെമ്പായം: വെമ്പായത്ത് പുസ്തകം വാങ്ങാൻ പോകുന്നതിനിടെ പതിനാറുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ പനവൂർ സ്വദേശി സഹദ് (21) ആണ് ആക്രമണം നടത്തിയത്. കഴുത്തറത്ത് കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കന്യാകുളങ്ങരയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്തുവെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതിയെ വട്ടപ്പാറ പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഹദ്. ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് പരിശോധിച്ചു വരികയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

