കണ്ണൂർ: നാടക-സിനിമാ രംഗത്തെ സജീവ സാന്നിധ്യവും പ്രശസ്ത നാടക പ്രവർത്തകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ, 58) അന്തരിച്ചു. നാല് പതിറ്റാണ്ടോളം നാടകവേദിയിൽ നിറഞ്ഞുനിന്ന രാധൻ, മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ തുടങ്ങിയ വിഖ്യാത നാടകങ്ങളിലൂടെ ശ്രദ്ധേയനായി. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം തുടങ്ങി കേരളത്തിലെ പ്രമുഖ നാടക സമിതികളിൽ പ്രവർത്തിച്ചു. നാടകത്തിന് പുറമേ ആകാശവാണി ആർട്ടിസ്റ്റായും സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ രംഗത്തും സജീവമായിരുന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ഭാര്യ: മിനി രാധൻ (നാടക-സിനിമ താരം). മക്കൾ: ആതിര, ആരതി. മരുമകൻ: വിവേക്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

