പഴയങ്ങാടി: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 4 .6 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് പിടി കൂടി. ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മൻസിലിൽ സി. ടി.നൗഫൽ (47), ഏഴോം മൂലയിലെ എ. സഹദ് മുഹമ്മദ് (28) എന്നിവരെയാണ് എസ്. ഐ. കെ ഷുഹൈബും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മാട്ടൂൽമൂസ്സാക്കൻ പള്ളി ബസ് സ്റ്റോപ്പിനടുത്ത് വെച്ചാണ് കെ എൽ 13. എ.ക്യു.5668 നമ്പർ കാറിൽ കടത്തുകയായിരുന്ന 4 .6 ഗ്രാം എം ഡി എം എയുമായി യുവാക്കളെ പോലീസ് പിടികൂടിയത്. പോലീസ് സംഘത്തിൽ പരിയാരം ഇൻസ്പെക്ടർ കെ പി സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി. ജയേഷ് , കെ.സുമേഷ്, ഡ്രൈവർ സുമിനേഷ് എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

