7.583 ഗ്രാം മെത്താഫിറ്റാമിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ എക്സൈസ് പിടിയിൽ

Kannadiparamba online news

കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി കുപ്രസിദ്ധ മയക്കുമരുന്നു വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. എടക്കാട് കിഴുന്ന പ്പാറയിലെ എ.പ്രണവിനെ (31) യാണ്ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടട, കിഴുന്നപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ്7.583 ഗ്രാം മെത്താ ഫിറ്റാമിനുമായി പ്രതി അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പിപി സുഹൈലിനും പി. വി. ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സ്ഥലങ്ങളിൽ നിന്ന് മൊത്തമായി എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. തോട്ടട, അമ്മുപറമ്പ്, ഐടിഐ , എന്നീ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രണവ്. മുമ്പും സമാനമായ നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. എക്സൈസ് സംഘത്തിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ ചിറമ്മൽ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ശ്യാം രാജ്, സായൂജ് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!