സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

Kannadiparamba online news
Screenshot

തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ മോഹനന് മരണപ്പെട്ടു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!