കണിച്ചാർ: ശക്തമായ ഇടിമിന്നലേറ്റ് കണിച്ചാറിൽ വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. കണിച്ചാർ അമ്പലം – നെല്ലിക്കുന്ന് റോഡിലെ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ബുധനാഴ്ച വൈകുന്നേരം ശക്തമായ ഇടിമിന്നലിനെ തുടർന്ന് തീപിടിച്ചത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ വലിയ വൻ ദുരന്തമാണ് ഒഴിവായത്.
ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുത വയറിങ് പൂർണമായും കത്തിനശിച്ചു. ഹാളിലുണ്ടായിരുന്ന സോഫയിലാണ് ആദ്യം തീ ആളിപ്പടർന്നത്. തുടർന്ന് ഇതിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇൻവെർട്ടറിലേക്കും തീ പടരുകയായിരുന്നു. ഹാൾ മുഴുവൻ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. തീപിടിത്തത്തിൽ ജനലുകൾക്കും മറ്റ് ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.
സമീപത്തെ പറമ്പിൽ പണിയെടുത്തുകൊണ്ടിരുന്ന ഗൃഹനാഥനായ രവിയാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് വിവരമറിഞ്ഞ് ഓടിയെത്തിയ സമീപവാസികൾ ചേർന്നാണ് തീയണച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

