തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെ വൻ അതിക്രമം. പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെയാണ് പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്.
ഇഷ്ടികയും കട്ടകളും ഉപയോഗിച്ചെറിഞ്ഞും കൈകൊണ്ട് ഇടിച്ചും പ്രവർത്തകർ ഇ.ഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത ജനക്കൂട്ടം, വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇ.ഡി സംഘം പത്ത് മിനിറ്റിലധികം ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. അക്രമാസക്തരായ പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് സുരക്ഷിതമായി വഴിയൊരുക്കാനോ പോലീസിന് സാധിച്ചില്ല.
പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റമുണ്ടാവുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിലും വാഹനങ്ങൾ തകർക്കപ്പെട്ടതിലും ഇ.ഡി തമ്പാനൂർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

